പിറവം .... പിറവം ജനതയുടെ ആദരവ് ഏറ്റുവാങ്ങി എം ജെ ജേക്കമ്പ്.സംസ്ഥാന തലത്തിലും, ദേശീയ, അന്തർദേശീയ തലത്തിലും മാസ്റ്റേഴ്സ് അതലറ്റിക്സ് മത്സരങ്ങളിൽ സുവർണ്ണ നേട്ടം കരസ്ഥമാക്കിയ പിറവം മുൻ എംഎൽഏ എം ജെ ജേക്കബിന് പിറവം ജനത ആദരവ് നല്കി.
എൽ ഡി എഫ് പിറവം കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് സി പി ഐ എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉത്ഘാടനം ചെയ്തു. സി പി ഐ നേതാവ് സി എൻ സദാമണി അദ്ധ്യക്ഷനായി. സി പി ഐ എം ഏരിയാ സെക്രട്ടറി പി ബി രതീഷ്സ്വാഗതം പറഞ്ഞു

കോട്ടയം പാർലെമെൻ്റ് മെമ്പർ തോമസ് ചാഴിക്കാടൻ,പിറവം നഗരസഭാ ചെയർ പേർഴ്സൺ ഏലിയാമ്മ ഫിലിപ്പ്, കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, പിറവം നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ പി സലീം തുടങ്ങി വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ നേതാകൾ പക്കെടുത്ത് സംസാരിച്ചു
MJ Jacob received the respect of the people of Piravom
